ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടതിൽ നിരാശയില്ല, ഇന്ത്യയുടേത് മികച്ച ടീമെന്ന് സൂര്യകുമാർ യാദവ്

അഭിറാം മനോഹർ

ബുധന്‍, 22 ജനുവരി 2025 (15:15 IST)
2025ലെ ഐസിസി പുരുഷ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്നും തന്നെ ഒഴിവാക്കിയതില്‍ നിരാശയില്ലെന്ന് വ്യക്തമാക്കി ഇന്ത്യയുടെ ടി20 നായകനായ സൂര്യകുമാര്‍ യാദവ്. തനിക്ക് ഏകദിനങ്ങളില്‍ സ്ഥിരതയാര്‍ന്ന് പ്രകടനം നടത്താനായിട്ടില്ലെന്നും ഇത് ഒഴിവാക്കപ്പെടാനുള്ള കാരണമാണെന്ന് അംഗീകരിക്കുന്നുവെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.
 
എന്തുകൊണ്ട് ഇതെന്ന് വേദനിപ്പിക്കണം. ഞാന്‍ നന്നായി കളിച്ചിരുന്നെങ്കില്‍ ഞാന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഉണ്ടാകുമായിരുന്നു. ഞാന്‍ നന്നായി കളിച്ചില്ലെങ്കില്‍ അത് ഞാന്‍ അംഗീകരിക്കണമല്ലോ. നിങ്ങള്‍ നിലവിലെ ടീമിനെ നോക്കുകയാണെങ്കില്‍ അവിടെയുള്ളവരെല്ലാം മികച്ച കളിക്കാരാണ്. അവര്‍ ഇന്ത്യയ്ക്കായി ആ ഫോര്‍മാറ്റില്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സൂര്യകുമാര്‍ യാദവ് പറഞ്ഞു.
 
 ഇന്ത്യയ്ക്കായി 37 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള സൂര്യകുമാര്‍ യാദവ് ഇത്രയും മത്സരങ്ങളില്‍ നിന്നായി 25.76 ശരാശരിയില്‍ 773 റണ്‍സാണ് നേടിയിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍