എന്താണ്, പേടിയാണോ? ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപിക്കാത്തതെന്ത്, പാകിസ്ഥാൻ ടീമിനെതിരെ മുൻ പാക് താരം

അഭിറാം മനോഹർ

ബുധന്‍, 22 ജനുവരി 2025 (14:39 IST)
ഐസിസി ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ അടുത്ത മാസം നടക്കാനിരിക്കെ ഇനി പാകിസ്ഥാന്‍ മാത്രമാണ് ടൂര്‍ണമെന്റിനുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ളത്. ഫെബ്രുവരി 11 വരെ എല്ലാ ടീമുകള്‍ക്കും അവരുടെ ടീമില്‍ മാറ്റം വരുത്താമെന്നിരിക്കെ പാകിസ്ഥാന് സാങ്കേതികമായി ഇനിയും സമയമുണ്ട്. എന്നാല്‍ മറ്റ് ടീമുകളെല്ലാം അവരുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പാകിസ്ഥാന്‍ മാത്രമെന്താണ് വൈകിപ്പിക്കുന്നത് എന്ന ചോദ്യമാണ് ഇപ്പോള്‍ പിസിബിക്കെതിരെ ഉയരുന്നത്.
 
മുന്‍ പാക് താരമായ ബാസിത് അലിയാണ് വിഷയത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഇതുവരെ പാകിസ്ഥാന്‍ തങ്ങളുടെ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. എന്താണ് സംഭവിക്കുന്നത്. പാകിസ്ഥാന്‍ ടീം പ്രഖ്യാപിക്കാന്‍ ഭയപ്പെടുന്നുണ്ടോ. പ്രധാനപ്രശ്‌നം സയിം അയൂബിന്റെ പരിക്കാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ പരിക്കില്‍ നിന്നും മുക്തനായി താരത്തീന് കളിക്കാനാവുമോ എന്ന് സംശയമുണ്ട്. പാകിസ്ഥാന്റെ പ്രശ്‌നം ശക്തമായ ഒരു മധ്യനിര അവര്‍ക്കില്ല എന്നതാണ്.
 
പാക് ടീമില്‍ ബാറ്റര്‍മാരായി മുഹമ്മദ് റിസ്വാന്‍, ബാബര്‍ അസം, സല്‍മാന്‍ ആഗ, തയ്യബ് താഹിര്‍, ഇര്‍ഫാന്‍ ഖാന്‍ എന്നിവരുണ്ടാകും പേസര്‍മാരായി ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്,മുഹമ്മദ് ഹസ്‌നൈന്‍ എന്നിവരുണ്ടാകുമെന്നും സയിം ഫിറ്റാണെങ്കിലും സയീമും ഫഖര്‍ സമനും ചേര്‍ന്ന് ഓപ്പണിംഗ് ചെയ്യണമെന്നും സയീമിന് സാധിച്ചില്ലെങ്കില്‍ ഷാന്‍ മസൂദ് കളിക്കണമെന്നും ബാസിത് വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍