2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനാണ് ടൂര്‍ണമെന്റ് ഫേവറേറ്റുകളെന്ന് ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. ഫെബ്രുവരി 19 മുതല്‍ നടക്കുന്ന ടൂര്‍ണമെന്റിന് പാകിസ്ഥാനും യുഎഇയും ചേര്‍ന്നാണ് ആതിഥേയത്വം വഹിക്കുന്നത്. 2017ല്‍ ഓവലില്‍ നടന്ന അവസാന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ പരാജയപ്പെടുത്തി പാകിസ്ഥാനാണ് ടൂര്‍ണമെന്റില്‍ വിജയിച്ചത്.
സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെയാണ് പാകിസ്ഥാനാണ് ടൂര്‍ണമെന്റിലെ ഫേവറേറ്റുകളെന്ന് ഗവാസ്‌കര്‍ തുറന്ന് പറഞ്ഞത്. സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ഗുണങ്ങള്‍ തീര്‍ച്ചയായും അവര്‍ക്ക് ലഭിക്കും. സ്വന്തം നാട്ടില്‍ ഒരു ടീമിനെ തോല്‍പ്പിക്കുക എളുപ്പമല്ല എന്ന നിലയില്‍ പാകിസ്ഥാന് ഫേവറേറ്റ്‌സ് എന്ന ടാഗ് നല്‍കണം. ഗവാസ്‌കര്‍ പറഞ്ഞു.