Sanju Samson and Rishabh Pant
Sanju Samson - Exclusive: ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്താന്‍ വിചിത്ര ന്യായവുമായി ബിസിസിഐ. ഇടംകൈയന്‍ ബാറ്ററായതുകൊണ്ടാണ് പന്ത് സ്‌ക്വാഡില്‍ എത്തിയതെന്ന് ബിസിസിഐ വൃത്തങ്ങള്‍. സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരെയാണ് ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ പൊസിഷനിലേക്ക് പരിഗണിച്ചിരുന്നത്. ഇടംകൈയന്‍ ബാറ്ററെന്ന ആനുകൂല്യം കൊണ്ട് മാത്രം പന്ത് മതിയെന്ന തീരുമാനത്തിലേക്ക് ബിസിസിഐ എത്തുകയായിരുന്നു.