India's Squad for Champions Trophy 2025 Live Updates: ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ഇല്ല, ബുംറയുടെ കാര്യം സംശയം !

രേണുക വേണു

ശനി, 18 ജനുവരി 2025 (09:59 IST)
India's Squad for Champions Trophy 2025 Live Updates: ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇല്ല. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ശുഭ്മാന്‍ ഗില്‍ ആണ് ഉപനായകന്‍. യശസ്വി ജയ്‌സ്വാള്‍ ബാക്കപ്പ് ഓപ്പണറായി സ്‌ക്വാഡില്‍ സ്ഥാനം പിടിച്ചു. 
 
India Team For Champions Trophy: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുംറ (ഫിറ്റ്‌നെസ് വീണ്ടെടുക്കുകയാണെങ്കില്‍) 

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഒരു മാറ്റം ഒഴിച്ചാല്‍ ഇതേ ടീം തന്നെയായിരിക്കും. ബുംറ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇല്ല. പകരം ഹര്‍ഷിത് റാണ കളിക്കും. ചാംപ്യന്‍സ് ട്രോഫി ആകുമ്പോഴേക്കും ബുംറ പൂര്‍ണമായി ഫിറ്റ്‌നെസ് വീണ്ടെടുത്തില്ലെങ്കില്‍ പകരം ഹര്‍ഷിത് റാണയെയോ മറ്റൊരു ബൗളറെയോ തേടേണ്ടി വരും. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍