ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും

അഭിറാം മനോഹർ

വെള്ളി, 17 ജനുവരി 2025 (20:34 IST)
ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും. സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ശനിയാഴ്ച ഉച്ചയ്ക്ക് 12:30ന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാകും ടീം പ്രഖ്യാപനം.
 
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയും ഇതിനോടൊപ്പം പ്രഖ്യാപിക്കും. ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള ടീമിനെ നേരത്തെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ 3 ഏകദിനങ്ങളും ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍