ഇനി കെട്ടഴിച്ചുവിടില്ല, ഇംഗ്ലണ്ട് ടെസ്റ്റ് സീരീസിന് മുൻപായി പരിശീലനമത്സരം, ബിസിസിഐ രണ്ടും കൽപ്പിച്ച്
ഐപിഎല്‍ കഴിഞ്ഞ് നടക്കുന്ന പരമ്പരയായതിനാല്‍ ഇംഗ്ലീഷ് സാഹചര്യങ്ങളോടും റെഡ് ബോള്‍ ഫോര്‍മാറ്റിനോടും പൊരുത്തപ്പെടാനായാണ് ഈ സന്നാഹമത്സരങ്ങള്‍ ഇന്ത്യ കളിക്കുന്നത്. ഇംഗ്ലണ്ട് ലയന്‍സിനെതിരെയാകും ഇന്ത്യ കളിക്കുക. ലീഡ്‌സില്‍ നടക്കുന്ന ആദ്യ ടെസ്റ്റോടെ ഇന്ത്യയുടെ പുതിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിനും തുടക്കമാവും. ഏറെ നാളായി ടെസ്റ്റ് പരമ്പരകള്‍ക്ക് മുന്‍പായി ഇന്ത്യ സന്നാഹമത്സരങ്ങള്‍ കളിക്കാറില്ല. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി പരാജയത്തെ തുടര്‍ന്ന് ഇക്കാര്യം കൂടി ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ബിസിസിഐയുടെ കടുത്ത നടപടി.