സിംബാബ്‌വെയ്ക്കെതിരായ സെഞ്ചുറി ഒഴിച്ചാൽ എടുത്തുപറയാൻ നല്ലൊരു പ്രകടനമില്ല, ഇംഗ്ലണ്ടിനെതിരായ പരമ്പര അഭിഷേകിന് നിർണായകം

അഭിറാം മനോഹർ

ബുധന്‍, 22 ജനുവരി 2025 (15:45 IST)
ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ ഏറ്റവും പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന താരങ്ങളിലൊരാളാണ് അഭിഷേക് ശര്‍മ. ബാറ്റിംഗിന് പുറമെ ബൗളിംഗിലും തിളങ്ങാനാകുമെന്നതാണ് അഭിഷേക് ടീമിന് നല്‍കുന്ന പോസിറ്റീവ്. എന്നാല്‍ ഐപിഎല്ലിലെ പ്രകടനങ്ങള്‍ ദേശീയ ജേഴ്‌സിയില്‍ കാഴ്ചവെയ്ക്കാന്‍ താരത്തിന് സാധിച്ചിട്ടില്ല. 2024 ജൂലൈയില്‍ സിംബാബ്വെയ്‌ക്കെതിരെ 47 പന്തില്‍ നേടിയ സെഞ്ചുറി ഒഴിച്ചുനിര്‍ത്തിയാല്‍ എടുത്തുപറയാന്‍ തക്ക പ്രകടനങ്ങളൊന്നും നടത്താന്‍ താരത്തിനായിട്ടില്ല.
 
അതിനാല്‍ തന്നെ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പര താരത്തിന് നിര്‍ണായകമാകുമെന്ന് ഉറപ്പാണ്. ഇന്ത്യയിലാണ് മത്സരങ്ങള്‍ എന്നതിനാല്‍ തന്നെ പരമ്പരയില്‍ തിളങ്ങാന്‍ താരത്തിനാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ 2 പരമ്പരകളില്‍ ടീം എങ്ങനെ സഞ്ജു സാംസണിന് പിന്തുണ നല്‍കിയോ അതേ പിന്തുണ തന്നെയാണ് അഭിഷേകിനും ലഭിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ 4 മത്സരങ്ങളില്‍ തുടരെ നിരാശപ്പെടുത്തിയെങ്കിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും അഭിഷേക് തന്നെയാകും സഞ്ജുവിനൊപ്പം ഓപ്പണറായെത്തുക.

ജയ്‌സ്വാള്‍ ടി20 ടീമില്‍ മടങ്ങിയെത്തുമ്പോള്‍ സ്ഥാനം നഷ്ടമാകാന്‍ സാധ്യതയുണ്ടെങ്കിലും ടീമില്‍ കൂടുതല്‍ കാരണം തുടരണമെങ്കില്‍ ഈ പരമ്പരയില്‍ അഭിഷേകിന് തിളങ്ങേണ്ടി വരും. 12 ടി20 മത്സരങ്ങള്‍ അഭിഷേക് പൂര്‍ത്തിയാക്കുമ്പോള്‍ 256 റണ്‍സാണ് താരം നേടിയിട്ടുള്ളത്.171.81 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റ് ഉണ്ടെങ്കിലും 23.27 ആണ് താരത്തിന്റെ ശരാശരി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍