കാശായിരുന്നില്ല പ്രശ്നം, എന്തുകൊണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിട്ടതെന്ന് വ്യക്തമാക്കി ശ്രേയസ് അയ്യർ

അഭിറാം മനോഹർ

ചൊവ്വ, 21 ജനുവരി 2025 (16:05 IST)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിടാന്‍ കാരണം കാശുമായി ബന്ധപ്പെട്ട പ്രശ്‌നമായിരുന്നില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ സീസണിലെ കൊല്‍ക്കത്ത നായകന്‍ കൂടിയായിരുന്ന ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍. ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാന്‍ ഒരാഴ്ച മാത്രം ഉള്ളപ്പോഴും ടീമില്‍ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഒരു കാര്യവും ഫ്രാഞ്ചൈസി അറിയിച്ചില്ലെന്നും ഇതോടെ തന്നെ നിലനിര്‍ത്താന്‍ കൊല്‍ക്കത്തയ്ക്ക് താത്പര്യമില്ലെന്ന് മനസിലായെന്നും ശ്രേയസ് അയ്യര്‍ പറയുന്നു.
 
കൊല്‍ക്കത്ത കൈവിട്ടതോട് കൂടി മെഗാതാരലേലത്തിനെത്തിയ ശ്രേയസിനെ 26.75 കോടി രൂപ മുടക്കി പഞ്ചാബ് സൂപ്പര്‍ കിംഗ്‌സ് ആണ് സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ തന്നെ വിലയേറിയ രണ്ടാമത്തെ താരമാകാന്‍ ശ്രേയസിന് സാധിച്ചിരുന്നു. പുതിയ സീസണില്‍ ശ്രേയസ് തന്നെയാകും പഞ്ചാബ് നായകനാവുക എന്നാണ് സൂചനകള്‍. പരിശീലകനായി പോണ്ടിംഗ് എത്തുമ്പോള്‍ ഡല്‍ഹിയിലെ പോണ്ടിംഗ്- ശ്രേയസ് കൂട്ടുക്കെട്ട് സൃഷ്ടിച്ച മാജിക് ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍