ഇൻസ്റ്റയിൽ പരസ്പരം അൺഫോളോ ചെയ്തു, മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗും ആരതി അഹ്ലാവതും വിവാഹമോചിതരാകുന്നുവെന്ന് സൂചന

അഭിറാം മനോഹർ

വെള്ളി, 24 ജനുവരി 2025 (12:24 IST)
മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസതാരവുമായ വിരേന്ദര്‍ സെവാഗും ഭാര്യ ആരതി അഹ്ലാവതും തമ്മിലുള്ള വിവാഹബന്ധം അവസാനിപ്പിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍. മാസങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതായും വാര്‍ത്തകളുണ്ട്.
 
2004ലാണ് സെവാഗും ആരതിയും തമ്മില്‍ വിവാഹിതരായത്. ഈ ബന്ധത്തില്‍ ആര്യവീര്‍, വേദാന്ത് എന്നിങ്ങനെ 2 ആണ്‍കുട്ടികളുമുണ്ട്. വിവാഹമോചന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഇരുവരും ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇന്ത്യയ്ക്കായി ടെസ്റ്റില്‍ ആദ്യമായി ടിപ്പിള്‍ സെഞ്ചുറി നേടിയ താരമാന് സെവാഗ്. ടെസ്റ്റില്‍ 2 ട്രിപ്പിള്‍ സെഞ്ചുറിയുള്ള ഏക ഇന്ത്യന്‍ താരവും സെവാഗാണ്. 2013ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച സെവാഗ് 104 ടെസ്റ്റുകളില്‍ നിന്നായി 8586 റണ്‍സും 251 ഏകദിനങ്ങളില്‍ നിന്നായി 8273 റണ്‍സും നേടിയിട്ടുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍