ബിഗ്ബോസിന് ശേഷം എന്ത് സംഭവിച്ചു?, ആൽബിയുമായി വേർപിരിഞ്ഞോ?, വിവാഹമോചനവാർത്തകളിൽ പ്രതികരിച്ച് അപ്സര

അഭിറാം മനോഹർ

ബുധന്‍, 22 ജനുവരി 2025 (17:48 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് നടി അപ്‌സര. സാന്ത്വനം സീരിയലിലെ ജയന്തിയെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ അപ്‌സര കഴിഞ്ഞ മലയാളം ബിഗ്‌ബോസ് സീസണില്‍ മത്സരാര്‍ഥി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. 3 വര്‍ഷം മുന്‍പ് സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസിനെയാണ് അപ്‌സര വിവാഹം ചെയ്തത്. ഇത് അപ്‌സരയുടെ രണ്ടാം വിവാഹം കൂടിയായിരുന്നു.
 
ബിഗ്‌ബോസ് ഷോയ്ക്ക് ശേഷം ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് അപ്‌സരയും ആല്‍ബിയും. ഷോയ്ക്ക് ശേഷം ഇരുവരും തമ്മില്‍ വിവാഹമോചിതരായെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് അപ്‌സര ഇപ്പോള്‍. മഴവില്‍ കേരളം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അപ്‌സരയുടെ പ്രതികരണം.
 
ഞാനും എന്റെ ഭര്‍ത്താവും ഇതുവരെയും വിവാഹമോചനത്തെപറ്റി സംസാരിച്ചിട്ടില്ല. എല്ലാത്തിനും അതിന്റേതായ ഒരു പരിധിയുണ്ട്. എന്റെ അടുത്ത സുഹൃത്താണെങ്കില്‍ പോലും അവരുടെ വ്യക്തിപരമായ കാര്യത്തില്‍ ഞാന്‍ ഇടപെടാറില്ല. തിരിച്ചും ഞാനത് പ്രതീക്ഷിക്കുന്നുണ്ട്. മീഡിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍. എന്റെ പേഴ്‌സണലായുള്ള ഒരു കാര്യം അങ്ങനൊരു കാര്യം ഇല്ലെങ്കിലും അത് വെളിപ്പെടുത്താന്‍ ഞാന്‍ താത്പര്യപ്പെടാത്തിടത്തോളം കാലം അതില്‍ മീഡിയയ്ക്ക് കയറി ഇടപെടാന്‍ അവകാശമില്ല. അഭിമുഖത്തില്‍ അപ്‌സര പറഞ്ഞു.
 
 ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ കാണാറുണ്ടെന്നും എന്നാല്‍ വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ചയാക്കാന്‍ താത്പര്യമില്ലെന്നും അപ്‌സര പറഞ്ഞു. പറയുന്നവര്‍ പറയട്ടെ. നമ്മള്‍ കൂടി പ്രതികരിക്കുമ്പോഴല്ലെ അത് കൂടുതല്‍ ചര്‍ച്ചയാകുന്നത്. അതിന് ഞാന്‍ ഇല്ല. അപ്‌സര പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍