ട്രംപിന്റെ സ്ഥാനാരോഹണചടങ്ങില്‍ മിഷേല്‍ പങ്കെടുക്കില്ല, ഒബാമയുമായി പിരിഞ്ഞോ?

അഭിറാം മനോഹർ

വെള്ളി, 17 ജനുവരി 2025 (16:46 IST)
അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും തമ്മിലുള്ള വിവാഹബന്ധം വേര്‍പിരിയുന്നുവെന്ന അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമാകുന്നു. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് മിഷേല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇരുവരുടെയും വിവാഹമോചന വാര്‍ത്തകള്‍ ചൂട് പിടിച്ചത്.
 
ഈ മാസം ഇത് രണ്ടാം തവണയാണ് മിഷേല്‍ ഒബാമയ്‌ക്കൊപ്പമുള്ള ഔദ്യോഗിക പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ജനുവരി 9ന് നടന്ന മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ ശവസംസ്‌കാര ചടങ്ങുകളിലും മിഷേല്‍ പങ്കെടുത്തിരുന്നില്ല. അതേസമയം മിഷേലിന്റെ അമ്മ മരിച്ചത് ഈ അടുത്താണെന്നും അതിനാലാണ് മിഷേല്‍ പൊതുചടങ്ങിനെത്താതെന്നും മിഷേലിനോട് അടുപ്പമുള്ളവര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍