ഫേസ്ബുക്ക് പോസ്റ്റ് താൻ തന്നെയാണ് ഇട്ടത്. താനും ആത്മഹത്യാ ശ്രമം നടത്തിയെന്നും സതീഷ് പറഞ്ഞു. ഇന്നലെ അതേ ഫാനിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചതായും സതീഷ് പറഞ്ഞു. ശനിയാഴ്ച മുതൽ അതുല്യ പുതിയ ജോലിക്ക് പോകാനിരുന്നതാണ്. സംഭവം നടക്കുമ്പോൾ പുറത്ത് ആയിരുന്നു. തിരികെ വന്നപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സതീഷ് പറഞ്ഞു.