ഓക്‌സിജൻ ക്ഷാമം,അഭ്യൂഹങ്ങൾ പരത്തുന്നവരുടെ സ്വത്ത് കണ്ടുക്കെട്ടുമെന്ന് യോഗി

Webdunia
തിങ്കള്‍, 26 ഏപ്രില്‍ 2021 (09:47 IST)
ഓക്‌സിജൻ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങൾ പരത്തുന്നവരുടെ സ്വത്ത് കണ്ടുക്കെട്ടാൻ ത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യാനാഥിന്റെ ഉത്തരവ്. യുപിയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നുവെന്ന റിപ്പോർട്ടുകൾ തടയാനാണ് ഉത്തരവ്.
 
സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പരത്തി അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുക്കാനും അവരുടെ സ്വത്ത് കണ്ടുകെട്ടാനുമാണ് മുഖ്യമന്ത്രിയുടെ നിർ‌ദേശം. ഉത്തർപ്രദേശിലെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമമില്ലെന്നും യഥാര്‍ത്ഥ പ്രശ്‌നം പൂഴ്ത്തിവെപ്പും കരിഞ്ചന്തയുമാണെന്നും ഇവയെ കര്‍ശനമായി നേരിടുമെന്നും യോഗി വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article