ലോക്ക്‌ഡൗണിന് സാധ്യതയില്ല, വാരാന്ത്യ കർഫ്യൂ തുടർന്നേക്കും, സർവകക്ഷി യോഗം ഇന്ന്

Webdunia
തിങ്കള്‍, 26 ഏപ്രില്‍ 2021 (08:12 IST)
സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ലോക്ക്‌ഡൺ കൊണ്ടുവരണമോ എന്ന കാര്യത്തിൽ ഇന്ന് ചേരുന്ന സർവകക്ഷിയോഗം തീരുമാനമെടുക്കും. സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തോതനുസരിച്ച് മൈക്രോ ലോക്ഡൗൺ ഏർപ്പെടുത്താനും വാരാന്ത്യ കർഫ്യൂ തുടരാനുമാണ് സാധ്യത.
 
ലോക്ഡൗൺ ഒഴിവാക്കിയുള്ള പ്രതിരോധനടപടികളോട് കോൺഗ്രസ് പിന്തുണ അറിയിച്ചിട്ടുണ്ട്. പൂർണമായ അടച്ചിടലിനോട് എൽഡിഎഫും യോജിക്കുന്നില്ല.ഈ സമയത്ത് നിയന്ത്രണങ്ങൾ ഏത് രീതിയിൽ ഏർപ്പെടുത്തണം എന്ന് ചർച്ച ചെയ്യാനും പ്രതിരോധനടപടികൾ ഊർജിതമാക്കാനുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗം വിളിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article