തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ വേനൽക്കാല പ്രത്യേക ട്രെയിൻ സർവീസുകൾ

എ കെ ജെ അയ്യർ

ഞായര്‍, 27 ഏപ്രില്‍ 2025 (15:10 IST)
തിരുവനന്തപുരം: തിരുവനന്തപുരം - മംഗലാപുരം റൂട്ടില്‍ വേനല്‍ക്കാല സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുമെന്നു റയില്‍വേ അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം നോര്‍ത്തില്‍ (കൊച്ചുവേളി) നിന്ന് മേയ് 5, 12, 19, 26 ജൂണ്‍ 2, 9 തീയതികളില്‍ വൈകുന്നേരം 5.30 ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 6.50 ന് മംഗലാപുരത്തത്തും. 
 
ഈ ട്രെയിനിന്റെ മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഉള്ള മടക്കയാത്ര മേയ് 6, 13 , 20, 27 ജൂണ്‍ 3, 10 തീയതികളില്‍ വൈകുന്നേരം 6 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.35 ന് എത്തുന്ന രീതിയിലായിരിക്കും. ഈ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുന്നത് ഷൊര്‍ണൂര്‍ കോട്ടയം വഴിയാണ്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍