രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ശോഭാ സുരേന്ദ്രന്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 26 ഏപ്രില്‍ 2025 (13:56 IST)
രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം നടന്നതിനുപിന്നാലെ പോലീസിനെ അറിയിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രന്‍. അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. നടപടി എടുക്കാതിരുന്നാല്‍ താന്‍ വെറുതെ ഇരിക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. 
 
അതേസമയം ബോംബ് ആക്രമണം കൊണ്ട് പിന്മാറുന്ന ആളല്ല ശോഭ സുരേന്ദ്രനും ബിജെപിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും സംഭവത്തിന് പിന്നില്‍ സിപിഎമ്മുകാരായാലും കോണ്‍ഗ്രസുകാരായാലും കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
 
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ശോഭാ സുരേന്ദ്രന്റെ വീടിനു സമീപത്ത് സ്‌ഫോടനം ഉണ്ടായത്. അയല്‍വാസിയുടെ വീട്ടിലേക്കാണ് ആജ്ഞാതര്‍ ബോംബ് എറിഞ്ഞത്. ശോഭയുടെ വീടാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണം ഉണ്ടായതെന്നാണ് നിഗമനം. സംഭവ സമയത്ത് ശോഭ വീട്ടില്‍ ഉണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍