രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 17 ഏപ്രില്‍ 2025 (21:32 IST)
രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇഡി ഓഫീസ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. മഹാരാഷ്ട്ര പിസിസി പ്രസിഡന്റ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പിസിസി ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു പോലീസിന്റെ നടപടി. 
 
കസ്റ്റഡിയിലെടുത്ത എടുത്ത നേതാക്കളെ ദാദര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷം വിട്ടയച്ചു. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളെ വിമര്‍ശിച്ച് ചെന്നിത്തല രംഗത്തെത്തി. സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രചാരണ ധൂര്‍ത്തിന് കേരള സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പരസ്യത്തിനു വേണ്ടി മാത്രം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന് 26 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
 
സംസ്ഥാനം വന്‍കടക്കെണിയില്‍ ഉരുകുമ്പോള്‍ സാമാന്യ മര്യാദയുടെ അതിരുകള്‍ ലംഘിക്കുന്ന രീതിയാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍