ഓപ്പറേഷന്‍ സ്‌ക്രീനില്‍ മലപ്പുറത്ത് നടപടിയെടുത്തത് 62 വാഹനങ്ങള്‍ക്കെതിരെ

Webdunia
തിങ്കള്‍, 18 ജനുവരി 2021 (13:57 IST)
തിരൂരങ്ങാടി: മോട്ടോര്‍ വാഹനങ്ങളുടെ ഡോര്‍ ഗ്‌ളാസ്, വിന്‍ഡ് ഷീല്‍ഡ് ഗ്‌ളാസ്, കര്‍ട്ടന്‍, ഫിലിം, മറ്റു വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് മറക്കുന്നതിറെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കിയ ഓപ്പറേഷന്‍ സ്‌ക്രീന്‍ വഴി മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധനയില്‍ 62 വാഹനങ്ങള്‍ക്ക് എതിരെ നടപടി ഉണ്ടായി.
 
ആകെ ആറ് വിഭാഗങ്ങളായി തിരിഞ്ഞാണ് വാഹന പരിശോധന നടത്തിയത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ മുഹമ്മദ് ഷെഫീഖ്, കിഷോര്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഗ്ലാസ്സില്‍ നിന്ന് നിരോധിത വസ്തുക്കള്‍ നീക്കാന്‍ വിസമ്മതിക്കുന്നവരുടെ വാഹന രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതിനൊപ്പം അത്തരം വാഹനങ്ങളെ ബ്‌ളാക്ക് ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളും  എടുക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article