നെല്ലിയാമ്പതിയില്‍ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
തിങ്കള്‍, 18 ജനുവരി 2021 (13:51 IST)
പാലക്കാട്: നെല്ലിയാമ്പതിയിലെ കാരപ്പാറ പുഴയില്‍ തിരുപ്പൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. തിരുപ്പൂര്‍ കാങ്കയം നാച്ചിപ്പാളയം അങ്കാളമ്മന്‍ നഗര്‍ ബാലസുബ്രഹ്മണ്യത്തിന്റെ മകന്‍ കിഷോര്‍ (22), ബന്ധുവായ തിരുപ്പൂര്‍ വെള്ളായങ്കോട് സുധ ഇല്ലത്തെ മുത്തുവിന്റെ  മകന്‍ കൃപാകര്‍ (22) എന്നിവരാണ് മുങ്ങിമരിച്ചത്.
 
കുടുംബാംഗങ്ങളും സുഹൃത്തുകളും ചേര്‍ന്ന എട്ടു പേരുള്ള സംഘം രണ്ട് കാറുകളിലായി നെല്ലിയാമ്പതി കാണാനെത്തി. അവിടെ നിന്ന് ആദ്യം സംഘം കാരപ്പാറയിലേക്ക് പോയതില്‍ വിക്ടോറിയ വണ്ണാത്തിപ്പാലത്തിനടുത്ത് പുഴയില്‍ കുളി കഴിഞ്ഞു തിരിച്ച് കയറുമ്പോള്‍  കൃപാകര്‍ മീന്‍ പിടിക്കാനായി ശ്രമിച്ചു. കാല്‍ വഴുതി ആഴമുള്ള ഭാഗത്തേക്ക് വീണപ്പോള്‍ കിഷോര്‍ രക്ഷിക്കാനായി ശ്രമിച്ചു. എന്നാല്‍ കിഷോറും വെള്ളത്തില്‍ വീണു.
 
കൂടെയുണ്ടായിരുന്ന ജ്ഞാനപ്രകാശ് ഇവരെ രക്ഷിക്കാനായി ശ്രമിച്ചു. പക്ഷെ ഇയാളും വെള്ളത്തില്‍ വീണു.    വിവരം അറിഞ്ഞ ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്ന് ജ്ഞാനപ്രകാശിനെ രക്ഷിച്ചു. പിന്നീട് ഫയര്‍ഫോഴ്സ് എത്തിയാണ് കൃപാകറിന്റെയും  കിഷോറിന്റെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article