ഓണത്തിന് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ വഴി വരുന്ന പാലിന്റെ ഗുണമേന്മ പരിശോധന കര്‍ശനമാക്കും

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 25 ഓഗസ്റ്റ് 2022 (13:11 IST)
അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ വഴി കടന്നുവരുന്ന പാലിന്റെ ഗുണമേന്മ പരിശോധന തുടരുമെന്ന് ക്ഷീരവികസന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഓണം സീസണ്‍ പ്രമാണിച്ച് വാളയാറില്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ ഏഴു വരെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഗുണമേന്മ പരിശോധന ലാബ് സജ്ജമാക്കുമെന്ന് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ അറിയിച്ചു. 
 
മീനാക്ഷിപുരം ചെക്ക്പോസ്റ്റിലെ പരിശോധന തുടരുന്നുണ്ട്. അടുത്തിടെ പിടികൂടിയ 12,750 ലിറ്റര്‍ മായം കലര്‍ന്ന പാല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധിച്ചു വരികയാണ്. പരിശോധന ഫലം വന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും പൊതുജനങ്ങള്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സജ്ജമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article