“ചീത്തപ്പേരു കേട്ടതും കോടതി കയറിയിറങ്ങിയതും ബിജെപി‍‍, കേരളത്തിലെ അയോധ്യയാണ് ശബരിമല”- തുറന്നുപറഞ്ഞ് ഒ രാജഗോപാൽ

Webdunia
വെള്ളി, 1 മാര്‍ച്ച് 2019 (18:33 IST)
അയോധ്യ സംഭവം ഉത്തരേന്ത്യയിൽ ബിജെപിക്ക് നേട്ടമുണ്ടാക്കിയ പോലെ ശബരിമല കേരളത്തിൽ ഗുണകരമാകുമെന്ന് ബിജെപി നേതാവും എംഎൽഎയുമായ ഒ രാജഗോപാൽ. ശബരിമല വിഷയത്തിൽ കേരളത്തിൽ ബിജെപിക്ക് വലിയ തോതിൽ ശ്രദ്ധയുണ്ടാക്കാൻ സാധിച്ചു. ബിജെപി നിലപാടിന് അംഗീകാരം വർധിച്ചു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യം ഒരു കുതിച്ചു ചാട്ടത്തിന് ഇതു കാരണമാകും. ഇതിലൂടെ കോൺഗ്രസ്സിനും, സിപിഎമ്മിനും ശക്തമായ തിരിച്ചടി നേരിടെണ്ടി വരും. ശബരിമല വിഷയം രൂക്ഷമായപ്പോൾ ചീത്തപ്പേരു കേട്ടതും കോടതി കയറിയിറങ്ങിയതും ബിജെപി പ്രവർത്തകരാണ്. ഇതുജനങ്ങൾക്കറിയാമെന്നും അതിനാൽ തെരെഞ്ഞെടുപ്പിൽ കൂറച്ചാനുകൂല്യം ലഭിക്കുമെന്നും രാജഗോപാൽ വ്യക്തമാക്കി.

ശബരിമല വിഷയം എൻഎസ്എസ്സിന്റെ കണ്ണു തുറപ്പിച്ചു. എൻഎസ്സ്എസ്സിന്റെ നിലപാട് മാറ്റം ബിജെപി നിലപാടിനു അനുകൂലമായി വന്നത് നേട്ടമുണ്ടാക്കും. ബിജെപിയുടെ വളർച്ചയിലെ കുതിച്ചു ചാട്ടത്തിനു കാരണമായിട്ടുണ്ടെന്നും രാജഗോപാൽ കൂട്ടിച്ചേർത്തു.

സമകാലിന മലയാളം എന്ന പ്രസിദ്ധീകരണത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. നേരത്തെ ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ചുളള സുപ്രീം കോടതി വിധി ബിജെപിക്കു ഗുണം ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിളളയും യുവമോർച്ചാ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article