‘കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല’

Webdunia
ചൊവ്വ, 20 മെയ് 2014 (11:36 IST)
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരുമിക്കണമെന്ന ചര്‍ച്ചയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിളര്‍ന്നപ്പോഴുള്ള സാഹചര്യത്തിന് ഇപ്പോള്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു ബേബി. 
 
തെലങ്കാനയില്‍ കോണ്‍ഗ്രസുമായി സഹകരിച്ച പാര്‍ട്ടിയാണ് സിപിഐ. ഇത്തരം വിഷയങ്ങള്‍ നിലനില്‍ക്കെ ഒന്നിക്കാനുള്ള ചര്‍ച്ചകള്‍ അപ്രസക്തമാണ്. വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം വീണ്ടും ഒന്നാകണമെന്ന് പറയുന്നത് പോലെയാണ് മുഖപ്രസംഗമെന്നും ബേബി പറഞ്ഞു. 
 
കുണ്ടറയിലെ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്ന കാര്യം മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.