ഇടത് തരംഗത്തിൽ മുസ്ലീം ലീഗിനും തിരിച്ചടി, 27 സീറ്റുകളിൽ ജയിക്കാനായത് 15 ഇടങ്ങളിൽ മാത്രം

Webdunia
തിങ്കള്‍, 3 മെയ് 2021 (14:40 IST)
ഇടതുതരംഗം കേരളം മുഴുവൻ ആഞ്ഞടിച്ച തിരെഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന് തിരെഞ്ഞെടുപ്പ് ഫലം നൽകിയത് വൻ തിരിച്ചടി. കഴിഞ്ഞ തവണ 24ൽ 18 സീറ്റുകൾ നേടിയ ലീഗിന് 27ൽ 15 സീറ്റുകൾ മാത്രമാണ് ഇത്തവണ നേടാനായത്. ഇടതു തരംഗത്തിൽ ലീഗ് കോട്ടകളിൽ പോലും വിള്ളൽ വീണുവെന്ന് തെളിയിക്കുന്ന കണക്കുകളാണിത്.
 
ലീഗ് ആകെ ജയിച്ച 15 സീറ്റുകളിൽ 11ഉം മലപ്പുറത്ത് നിന്നാണ്. താനൂർ തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെന്നത് അവിടെയും ലീഗിന് നിരാശ നൽകി. സിറ്റിങ് സീറ്റുകളായ കുറ്റ്യാടി,കളമശ്ശേരി,കോഴിക്കോട് സൗത്ത്,അഴീക്കോട് എന്നിവ ലീഗിന് നഷ്ടമായപ്പോൾ പുതുതായി ഒരു സീറ്റിൽ പോലും വിജയിക്കാൻ ലീഗിനായില്ല. 
 
യുഡിഎഫിന് തിരിച്ചടി ഉണ്ടാകുമ്പോൾ അത് ലീഗിനെയും ബാധിക്കും എന്ന് ഉറപ്പാണ്. ഇപ്പോൾ കൂടുതൽ പറയുന്നില്ല. എന്താണ് സംഭവിച്ചത് എന്ന് നോക്കട്ടെ എന്നിട്ട് വിലയിരുത്താം എന്നായിരുന്നു പരാജയത്തെ പറ്റിയുള്ള ചോദ്യത്തിനോട് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി.കൂടുതൽ സീറ്റുകളിൽ മത്സരിക്കുമ്പോൾ കൂടുതൽ തോൽവി ഉണ്ടാകും എന്നായിരുന്നു കെ പി എ  മജീദിൻ്റെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article