മദ്യലഹരിയില്‍ യുവാവ് അയല്‍ക്കാരിയായ വീട്ടമ്മയെ വെട്ടിക്കൊന്നു

എ കെ ജെ അയ്യര്‍
ചൊവ്വ, 22 ജൂണ്‍ 2021 (10:43 IST)
വെമ്പായം: മദ്യ ലഹരിയില്‍ യുവാവ് അയല്‍ക്കാരിയായ വീട്ടമ്മയെ വെട്ടിക്കൊന്നു. വെമ്പായം ചീരാണിക്കര സ്വദേശി സരോജം ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം എന്നാണു റിപ്പോര്‍ട്ട്.
 
അയല്‍ക്കാരനായ ബൈജു എന്ന യുവാവാണ് വീട്ടമ്മയെ വെട്ടിയത്. പ്രതിയെ പോലീസ് പിടികൂടിയിട്ടുണ്ട്. മരിച്ച സരോജത്തിന്റെ മകളും മകനും തൊട്ടടുത്ത വീട്ടിലാണ് താമസിക്കുന്നത്. ആദ്യം ഈ വീട്ടിലെത്തി ബൈജു ബഹളമുണ്ടാക്കി. ശബ്ദം കേട്ട് സരോജം അവിടെ യെത്തിയപ്പോഴാണ് ബൈജു സരോജത്തിന്റെ തലയ്ക്ക് വെട്ടിയത്.
 
വെട്ടുകൊണ്ട സരോജം ഉടന്‍ തന്നെ മരിച്ചതായാണ് പോലീസ് പറഞ്ഞത്. വിവരം അറിഞ്ഞു ഉടന്‍ തന്നെ പോലീസ് എത്തി ബൈജുവിനെ അയാളുടെ വീട്ടില്‍ നിന്ന്  കസ്റ്റഡിയിലെടുത്തു. പോലീസ് കൊലപാതക ത്തിനുള്ള കാരണം അന്വേഷിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article