മൂന്നാര്‍ സിഎസ്‌ഐ സഭാ ധ്യാനം: രണ്ട് വൈദികര്‍ കൂടി മരിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 13 മെയ് 2021 (18:34 IST)
തിരുവനന്തപുരം: മൂന്നാറില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സി.എസ്.ഐ സഭ നടത്തിയ ധ്യാനത്തില്‍ പങ്കെടുത്ത രണ്ട് വൈദികര്‍ കൂടി കഴിഞ്ഞ ദിവസം മരിച്ചു. ഇതോടെ ഈ ധ്യാനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കോവിഡ് ബാധിച്ച് മരിച്ച വൈദികരുടെ എണ്ണം 4 ആയി ഉയര്‍ന്നു.
 
കന്യാകുമാരി ജില്ലയിലെ അമ്പലക്കാള ഇടവകയിലെ അമ്പൂരി കാന്താരിവിള ബിനോ ഭവനില്‍ ബിനോ കുമാര്‍ (39), ആറയൂര്‍ സ്വദേശിയും സി.എസ്.ഐ അനാകോട് വെസ്റ്റ് മൗണ്ട് സഭയിലെ ശുശ്രൂഷകനുമായ ദേവപ്രസാദ് (58) എന്നിവരാണ് മരിച്ചത്.
 
മരിച്ച ഇരുവരും മൂന്നാഴ്ചയായി കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവര്‍ ഇരുവരും കഴിഞ്ഞ മാസം മൂന്നാര്‍ സി.എസ്.ഐ പള്ളിയില്‍ നടന്ന ധ്യാനത്തില്‍ പങ്കെടുത്തിരുന്നു. ബിഷപ്പ് ധര്‍മ്മരാജ് റസാലം, വൈദികര്‍ എന്നിവര്‍ അടക്കം 450 ഓളം പേരാണ് ധ്യാനത്തില്‍ പങ്കെടുത്തത്. ഇതില്‍ 80 ഓളം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരപ്പെടുത്തുകയും ചെയ്തു. ഇവരില്‍ ചിലരുടെ  നില ഗുരുതരമാണ്. ഇവര്‍ക്കെതിരെ പോലീസ് കേസുമുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article