വെള്ളിയാഴ്ച വൈകിട്ട് മാതാപിതാക്കള്‍ക്കൊപ്പം എത്തിയ കുട്ടിയെയാണ് പൂജാരി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മാതാപിതാക്കളുടെ ശ്രദ്ധ മാറിയ തക്കം നോക്കിയാണ് ഇയാള്‍ കുട്ടിയെ കടന്നു പിടിച്ചത്. എന്നാല്‍ കുട്ടിയുടെ നിലവിളി കേട്ട് മാതാപിതാക്കള്‍ ഓടിയെത്തി. ഇവരുടെ പരാതിയെ തുടര്‍ന്ന് പോലീസ് എത്തി പൂജാരിയെ അറസ്‌റ് ചെയ്തു. കോവിഡ് പരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി.