മരപ്പണിക്കാരനായ പാല്‍രാജ് കഴിഞ്ഞ ഒന്നര കൊല്ലമായി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ദളിത് വിഭാഗത്തില്‍ പെടുന്ന ഈ പെണ്‍കുട്ടി കോളേജ് വിദ്യാര്ഥിനിയുമാണ്. കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയാണ് പാല്‍രാജ് പീഡിപ്പിച്ചത്. എന്നാല്‍ വരുന്ന വെള്ളിയാഴ്ച പാല്‍രാജ് തമിഴ്നാട്ടിലെ ഒരു യുവതിയുമായി വിവാഹം നടത്താനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. ഇതറിഞ്ഞ പെണ്‍കുട്ടി മറയൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.