പീഡനക്കേസ്: 24 കാരനായ പ്രതി അറസ്റ്റില്‍

എ കെ ജെ അയ്യര്‍

വെള്ളി, 4 ഡിസം‌ബര്‍ 2020 (19:02 IST)
ആലപ്പുഴ: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 24 കാരനായ യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. വള്ളിക്കുന്നം രാഹുല്‍ ഭവനില്‍ രാഹുല്‍ എന്ന കണ്ണന്‍ ആണ് പോലീസ് പിടിയിലായത്.
 
പെണ്‍കുട്ടിയുടെ മാതാവ് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് പ്രാഥമിക അന്വേഷണം നടത്തി അറസ്‌റ് ചെയ്തത്. 2019 ജൂലൈ മുതല്‍ കുട്ടിയെ പല തവണ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണു പരാതി.
 
വള്ളിക്കുന്നം കരുനാഗപ്പള്ളി എന്നീ പോലീസ് സ്റ്റേഷനുകളില്‍ നിരവധി രാഷ്ട്രീയ കേസുകള്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് പോലീസ് അറിയിച്ചു. വള്ളിക്കുന്നം സി.ഐ മിഥുന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്‌റ് ചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍