പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍

വ്യാഴം, 3 ഡിസം‌ബര്‍ 2020 (20:23 IST)
കണ്ണൂര്‍: പതിനഞ്ചുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. ഇരിട്ടിക്കടുത്ത് കിളിയന്തറ മുപ്പത്തി രണ്ടാം മൈലില്‍ തേങ്ങാട്ട് പറമ്പില്‍ കെ.മനാഫിനെയാണ് അറസ്‌റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടിനടുത്ത് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.  
 
പോക്‌സോ നിയമ പ്രകാരമാണ് പ്രതിയെ ഇരിട്ടി സി.ഐ കുട്ടികൃഷ്ണന്റെ  നേതൃത്വത്തിലുള്ള പോലീസ് അറസ്‌റ് ചെയ്തത്. പ്രായപൂര്‍ത്തി ആകാത്ത ഈ കുട്ടിയെ രണ്ട് മാസമായി ഇയാള്‍ നിരന്തരം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസില്‍ ലഭിച്ച പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍