ഗാര്‍ഹിക പീഡന കേസ്: യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍

ബുധന്‍, 9 ഡിസം‌ബര്‍ 2020 (16:13 IST)
തൃശൂര്‍: ഗാര്‍ഹിക പീഡന കേസില്‍ യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. മലയാറ്റൂര്‍ സ്വദേശിയായ പനച്ചിക്കല്‍ വീട്ടില്‍അബില്‍ പോള്‍ എന്ന 33 കാരനെ കുന്നംകുളം പൊലീസാണ് അറസ്‌റ് ചെയ്തത്
 
കേച്ചേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്‌റ് ചെയ്തത്. വിവാഹ സമ്മാനമായി വീട്ടുകാര്‍ നല്‍കിയ 70 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ 25 ലക്ഷം രൂപ എന്നിവ വിശ്വാസ വഞ്ചനയുടെ തട്ടിയെടുത്ത് എന്നും കൂടുതല്‍ പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.
 
ഇത് കൂടാതെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍