ലീഗ് പ്രവര്‍ത്തകനായ സമീര്‍ സിപിഎം രക്തദാഹത്തിന്റെ ഇരയാണെന്ന് മുല്ലപ്പള്ളി

ശ്രീനു എസ്
വ്യാഴം, 28 ജനുവരി 2021 (20:36 IST)
സിപിഎമ്മിന്റെ രക്തദാഹത്തിന് ഇരയാണ് മലപ്പുറം പാണ്ടിക്കാട് ലീഗ് പ്രവര്‍ത്തകനായ ആര്യാടന്‍ വീട്ടില്‍ സമീറെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എതിരാളികളെ കഠാരമുനയില്‍ അവസാനിപ്പിക്കുന്ന പ്രാകൃത രാഷ്ട്രീയ സംസ്‌കാരം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
 
കൊലക്കേസുകളില്‍ പ്രതികളാകുന്ന  പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിന്റെത്. കൊലപാതക രാഷ്ട്രീയത്തിന് തുടക്കം കുറിച്ച നേതാക്കളാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. അധികാരത്തിന്റെ തണലില്‍ ഇവര്‍ നല്‍കുന്ന സംരക്ഷണമാണ് സിപിഎം പ്രവര്‍ത്തകരെ ഇത്തരം അരുംകൊല ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ആയുധം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറാകത്തെടുത്തോളം നിരവധി അമ്മമാര്‍ക്ക് ഇനിയും അവരുടെ  മക്കളെ നഷ്ടപ്പെടേണ്ട സ്ഥിതിവരുമെന്നും അത് ഇനി അനുവദിച്ചുകൂടെന്നും മുല്ലപ്പള്ളി പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

Next Article