മതം വിട്ട് സ്വിസ് ജനത, ജനസംഖ്യയുടെ മൂന്നിലൊന്നും അവിശ്വാസികൾ

Webdunia
വ്യാഴം, 28 ജനുവരി 2021 (19:33 IST)
സ്വിറ്റ്‌സർലൻഡിലെ ജനസംഖ്യയുടെ 30 ശതമാനത്തിലും ഒരുമതത്തിലും വിശ്വസിക്കാത്തവരാണെന്ന് ഫെഡറൽ സ്റ്റാറ്റിക്കൽ ഓഫീസ് റിപ്പോർട്ട്.  ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണത്തിൽ തൊട്ടുമുമ്പത്തെ വർഷത്തേക്കാൾ 1.9 ശതമാനം വർധനവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
 
2019ൽ നടത്തിയ കണക്കുകൾ പ്രകാരം വിദേശ താമസക്കാരിൽ 35.1 ശതമാനം പേരും ഒരു മതത്തിലും വിശ്വസിക്കുന്നില്ല. 2018-ൽ നിന്ന് 1.7 ശതമാനം പോയിന്റ് വർധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. റോമൻ കത്തോലിക്കക്കാരിലും പ്രൊട്ടസ്റ്റന്റ് കാരിലും അവിശ്വാസികളുടെ എണ്ണം 2018നേക്കാൾ വർധിച്ചിട്ടുണ്ട്. സ്വിറ്റ്സർലൻഡിൽ താമസിക്കുന്ന മൂന്നിലൊന്നിലധികം പേര്‍ മതപരമായ ചടങ്ങുകളിലും പങ്കെടുത്തിട്ടില്ല എന്നും റിപ്പോർട്ട് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article