തൃശൂരില്‍ മങ്കിപോക്‌സ് ആശങ്ക !

Webdunia
വെള്ളി, 22 ജൂലൈ 2022 (10:02 IST)
കുരങ്ങുവസൂരി (മങ്കിപോക്‌സ്) ആശങ്ക തൃശൂരിലും. രോഗലക്ഷണങ്ങളുള്ള കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാക്കി. കുന്നംകുളം സ്വദേശിയായ കുട്ടിയെയാണ് നിരീക്ഷണത്തിലാക്കിയത്. കുട്ടിയുമായി സമ്പര്‍ക്കമുള്ള രണ്ട് പേരും നിരീക്ഷണത്തിലാണ്. സൗദിയില്‍ നിന്നെത്തിയ കുട്ടിയെയാണ് നിരീക്ഷണത്തിലേക്ക് മാറ്റിയത്. കുട്ടിയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ആലപ്പുഴ ലാബില്‍ നിന്ന് എത്തിയാല്‍ മാത്രമേ രോഗ സ്ഥിരീകരണമുണ്ടാകൂ.
 

അനുബന്ധ വാര്‍ത്തകള്‍

Next Article