ഇനി വേർതിരിവില്ല: സംസ്ഥാനത്ത് എല്ലാ സ്കൂളുകളും മിക്സഡാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

വ്യാഴം, 21 ജൂലൈ 2022 (19:55 IST)
സംസ്ഥാനത്തെ എല്ലാ സ്കൂളുകളും മിക്സഡ് സ്കൂളുകളാക്കണമെന്ന് ബാലാവകാശ കമ്മീഷൻ. സഹവിദ്യാഭ്യാസം നടപ്പാക്കാൻ സർക്കാർ കർമ്മ പദ്ധതി തയ്യാറാക്കണമെന്നും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
 
സംസ്ഥാനത്ത് വ്യാപകമായി നിലവിലുള്ള ബോയ്സ്,ഗേൾസ് സ്കൂൾ സംവിധാനം വേണ്ട എന്നാണ് ബാലാവകാശ കമ്മീഷൻ നിർദേശിചിരിക്കുന്നത്. നിലവിൽ സംസ്ഥാനത്തുള്ള എല്ലാ ഗേൾസ്,ബോയ്സ് സ്കൂളുകളും ലിംഗഭേദമില്ലാതെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളാക്കി മാറ്റണമെന്നും ബാലാവകാശ കമ്മീഷൻ നിർദേശിക്കുന്നു.
 
സഹവിദ്യാഭ്യാസം നടപ്പിലാക്കുന്നതിന് മുന്നോടിയായി പ്രസ്തുത സ്കൂളുകളിലെ ശൗച്യാലയമടക്കമുള്ള ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കൾക്ക് സഹവിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെ പറ്റി ബോധവത്കരണം നടത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഉത്തരവിലുണ്ട്.

സംസ്ഥാനത്താകെ 280 ഗേൾസ് സ്കൂളുകളും 164 ബോയ്സ് സ്കൂളുകളുമാണ് ഉള്ളത്. സംസ്ഥാനത്ത് കൂടുതൽ സ്കൂളുകൾ മിക്സഡ് ആക്കുമെന്ന് നേരത്തെ വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി തന്നെ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍