ഏഷ്യാനെറ്റിന് പിന്നാലെ മീഡിയ വണ്ണിന്റേയും വിലക്ക് നീക്കി, സംപ്രേക്ഷണം പുനരാരംഭിച്ചു

അഭിറാം മനോഹർ
ശനി, 7 മാര്‍ച്ച് 2020 (10:47 IST)
ഏഷ്യാനെറ്റിന് പിന്നാലെ മീഡിയാ വൺ ചാനലിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ഇന്ന് രാവിലെ 8:45 ഓടെയാണ് മീഡിയാ വണ്ണിന്റെ വിലക്ക് പിൻവലിച്ചത്. നേരത്തെ ഏഷ്യാനെറ്റിന്റെ വിലക്ക് പുലർച്ചേ 3 മണിയോട് കൂടി നീക്കം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് മീഡിയ വണ്ണും ഇപ്പോൾ സംപ്രേക്ഷണം പുനരാരംഭിച്ചത്.
 
കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു 2 ചാനലുകളും 48 മണിക്കൂറുകൾ നിരോധിച്ചുകൊണ്ടുള്ള പ്രതികാര നടപടി. ഇന്നലെ രാത്രി 7.30 മുതലാണ് ഇരു ചാനലുകളുടെയും സംപ്രേഷണം മുടങ്ങിയത്. കലാപത്തില്‍ കേന്ദ്രസര്‍ക്കാരും പൊലീസും കാണിക്കുന്ന അലസ മനോഭാവവും, സംഘപരിവാര്‍ ബന്ധവുമെല്ലാം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരാധനാലയങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ എടുത്തുകാട്ടിയെന്നും ഒരു വിഭാഗത്തോടു പക്ഷം പിടിച്ചെന്നുമാണ് ചാനലുകൾക്കെതിരെ ഉയരുന്ന ആരോപണം.
 
ആർഎസ്എസിനെയും ഡൽഹി പൊലീസിനെയും വിമർശിച്ചതും മീഡിയ വണ്ണിന്റെ പിഴവായി ഉത്തരവിൽ പറയുന്നു. ഈ ചാനലുകള്‍ അപ്ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജന്‍സികളോടാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്താനായി ആവശ്യപ്പെട്ടത്. രണ്ട് ചാനലുകള്‍ക്കും ഈ വിഷയത്തിൽ നേരെത്തേ സർക്കാരിന്റെ നോട്ടീസ് ലഭിച്ചിരുന്നു. മറുപടി നൽകിയെങ്കിലും ഇത് തള്ളിക്കൊണ്ടായിരുന്നു പ്രതികാര നടപടി.  

അനുബന്ധ വാര്‍ത്തകള്‍

Next Article