MDMA: വാളയാറിൽ വമ്പൻ ലഹരിവേട്ട, രണ്ടുകോടി വില വരുന്ന എംഡിഎംഎ പിടികൂടി

Webdunia
ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (17:04 IST)
പാലക്കാട്: വാളയാർ ചെക്പോസ്റ്റിൽ വൻ ലഹരിവേട്ട. ബസിൽ കടത്തുകയായിരുന്ന 69 ഗ്രാം എംഡിഎംഎയാണ് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. രണ്ടുകോടിയോളം വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.
 
എറണാകുളം കുന്നത്തുനാട് സ്വദേശി ലിയോ ലിജോയ് ആണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന ബസിൽ നിന്നാണ് ലഹരിമരുന്ന് കടത്തിയിരുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article