ലഹരിക്കെതിരെ പടപൊരുതാൻ ഡി വൈ എഫ് ഐയും, വ്യാപനം തടയാൻ രഹസ്യ സ്കോഡുകൾ രൂപവത്കരിക്കും

തിങ്കള്‍, 29 ഓഗസ്റ്റ് 2022 (21:08 IST)
കോഴിക്കോട്: ലഹരിമാഫിയക്കെതിരെ ഡി വൈ എഫ് ഐ ശക്തമായ സാമൂഹിക ഇടപെടൽ നടത്തുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് വി. വസീഫ്, സെക്രട്ടറി പി.കെ. സനോജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
 
ലഹരിക്കെതിരെ ജനകീയ കവചം  എന്ന പേരിൽ ജനകീയസദസ്സുകൾ, ജാഗ്രതാസമിതികൾ, ബോധവത്കരണ ക്ലാസുകൾ എന്നിവ സെപ്റ്റംബർ 1 മുതൽ സംഘടിപ്പിക്കാനാണ് ഡി വൈ എഫ് ഐ ഒരുങ്ങുന്നത്. ലഹരിമരുന്ന് ഉപയോഗം സ്കൂൾ കുട്ടികളിൽ പോലും വ്യാപകമാകുന്ന സാഹചര്യത്തിൽ സെപ്റ്റംബര്‍ 18-ന് 25,000 കേന്ദ്രങ്ങളില്‍ ലഹരിവിരുദ്ധപ്രതിജ്ഞയുണ്ടാവും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധപ്രവര്‍ത്തനം വിപുലപ്പെടുത്തും.
 
ലഹരിവില്പന നിയന്ത്രിക്കാനും അധികൃതരെ അറിയിക്കാനും ലഹരിവിരുദ്ധ രഹസ്യസ്‌ക്വാഡുകള്‍ രൂപവത്കരിക്കും. സ്കൂൾ അധ്യാപകർ, പിടിഐ,പൊതുപ്രവർത്തകർ,വായനശാല ക്ലബുകൾ,ഭരണരംഗത്തുള്ളവർ എന്നിവരുടെ പങ്കാളിത്തം ഈ പ്രവർത്തനങ്ങളിൽ ഉറപ്പുവരുത്തുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍