ഗുരുവായൂരിൽ നാളെ മുതൽ വിവാഹങ്ങൾക്ക് അനുമതി: നിബന്ധനകൾ ഇങ്ങനെ

Webdunia
ബുധന്‍, 3 ജൂണ്‍ 2020 (08:56 IST)
സംസ്ഥാനത്ത് നാളെ മുതൽ ഗുരുവായുർ ക്ഷേത്രത്തിൽ നിബന്ധനകളോടെ വിവാഹങ്ങൾ നടത്താൻ അനുമതി. പരമാവധി 60 വിവാഹങ്ങൾ വരെ ഒരു ദിവസം നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഒരു വിവാഹത്തിൽ പത്ത് പേർക്ക് പങ്കെടുക്കാം.
 
പുലര്‍ച്ചെ 5 മുതല്‍ ഉച്ചക്ക് 12 വരെ 10 മിനിറ്റ് വീതം സമയം നല്‍കിയാണ് വിവാഹത്തിന് അനുമതി നല്‍കുന്നത്.വിവാഹത്തിൽ പങ്കെടുക്കുന്നവർ തങ്ങളുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും അതാത് മെഡിക്കല്‍ ഓഫീസറില്‍ നിന്നും ലഭിച്ച നോണ്‍ ക്വാറന്റൈന്‍, നോൺ ഹിസ്റ്ററി സർട്ടിഫിക്കറ്റുകൾ വിവാഹം ബുക്ക് ചെയ്യുന്ന സമയം ഹാജരാക്കണം. വിവാഹങ്ങൾക്കായുള്ള അഡ്വാൻസ് ബുക്കിങ് ഉടനെ ആരംഭിക്കും.
 
വധൂവരന്മാർക്കൊപ്പം ഫോട്ടോഗ്രാഫർമാരെ അനുവദിക്കില്ല.പകരം ദേവസ്വം ഫോട്ടോഗ്രാഫർമാരെ ഏർപ്പെടുത്തും.വിവാഹങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവരും കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയർമാൻ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article