തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് 77കാരനായ വൈദികന്‍

ശ്രീനു എസ്

ബുധന്‍, 3 ജൂണ്‍ 2020 (08:24 IST)
തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ഫാ. കെജി വര്‍ഗീസാണ് (77) മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം 11ആയി. ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനയില്‍ കൊവിഡ് ഉണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. 
 
എന്നാല്‍ രോഗം എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്തിയിട്ടില്ല. ഏപ്രില്‍ 20ന് ഒരു വാഹനാപകടത്തില്‍ പരുക്കേറ്റ് വൈദികനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരുമാസത്തെ ചികിത്സയ്ക്ക് ശേഷം മെയ് 20ന് ആശുപത്രി വിടുകയായിരുന്നു. പിന്നീട് മെയ് 30 ശ്വാസതടസവുമായി വൈദികന്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയായിരുന്നു. പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്നും തെളിഞ്ഞു. അപകടത്തിനു ശേഷം വീട്ടില്‍ വിശ്രമിച്ചിരുന്ന വൈദികനെ സന്ദര്‍ശിച്ച ആരെങ്കിലുമായിരിക്കാം കൊവിഡ് പകര്‍ന്ന് നല്‍കിയതെന്നാണ് കരുതുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍