'ഇവിടെ എല്ലാവരും രോഗികളാണ്, ഞങ്ങള്‍ നിസഹായരാണ്'; മുംബൈയിലെ ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി

ശ്രീനു എസ്

ബുധന്‍, 3 ജൂണ്‍ 2020 (07:54 IST)
ആശുപത്രിയിലെ അവസ്ഥ വളരെ ദയനീയമാണെന്നും തങ്ങള്‍ നിസഹായരാണെന്നും കാണിച്ചുകൊണ്ട് മുംബൈ കെഇഎം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി. 35 രോഗികളുള്ള ആശുപത്രിയില്‍ രോഗികളെ പരിചരിക്കാന്‍ മൂന്ന് ഡോക്ടര്‍ മാത്രമേ ഉള്ളുവെന്നും കണ്‍മുന്നില്‍ രോഗികള്‍ മരിച്ചുവീഴുകയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
 
'ഞങ്ങള്‍ ഇവിടെ നിസഹായരാണ്. മൂന്ന് സഹപ്രവര്‍ത്തകരല്ലാതെ എന്നെ സഹായിക്കാന്‍ വേറെയാരുമില്ല. ഇവിടെയുള്ള എല്ലാവരെയും രക്ഷിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇവിടെ ആവശ്യത്തിന് ജീവനക്കാരില്ല. ഇതൊക്കെ നേരത്തേ സൂചിപ്പിച്ചിരുന്നതാണ്. എന്നിട്ടും ഒരുകാര്യവും ഉണ്ടായില്ല. ഇത് തന്നെയാണ് അവസ്ഥയെങ്കില്‍ പ്രതീക്ഷയൊന്നും വയ്‌ക്കേണ്ട കാര്യമില്ല'- കത്തില്‍ ഡോക്ടര്‍മാര്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍