ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ 12 പേർക്ക് രോഗബാധ സമ്പർക്കത്തിലൂടെ

ചൊവ്വ, 2 ജൂണ്‍ 2020 (18:43 IST)
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 86 പേരിൽ 12 പേർക്ക് രോഗബാധ ഉണ്ടായത് സമ്പർക്കത്തിലൂടെ. ഇത് ആദ്യമായാണ് ഒറ്റ ദിവസം 12 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിയ്ക്കുന്നത്. വയനാട് ജില്ലയിലെ 6 പേര്‍ക്കും മലപ്പുറം ജില്ലയിലെ 4 പേര്‍ക്കും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വിതവുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്. 
 
സംസ്ഥാനത്ത് ഇന്ന് ഒരു ഹോട്ട് സ്പോട്ടുകൂടി കൂട്ടിച്ചേർക്കപ്പെട്ടു. മലപ്പുറം ജില്ലയിലെ ആനക്കയമാണ് പുതിയ ഹോട്ട് സ്‌പോട്ട്. നിലവില്‍ സംസ്ഥാനത്ത് 122 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗംബാധിയ്ക്കുന്നത് സംസ്ഥാനത്ത് ആശങ്ക വർധിപ്പിയ്ക്കുന്നുണ്ട്, ഈ മാസം എട്ടു മുതൽ ലോക്‌ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിയ്ക്കുന്നതോടെ ജന ജീവിതം സാധരണ നിലയിലേയ്ക്ക് നീങ്ങും. ഇത് രോഗവ്യാപനം വർധിപ്പിയ്ക്കുമോ എന്ന ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്, സംസ്ഥാനത്ത് നാളെ മുതൽ ജില്ലാന്തര ബസ് സർവീസുകളും ആരംഭിയ്ക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍