92 തദ്ദേശ സ്ഥാപനങ്ങളില്‍ 48 ഇടത്തും അധ്യക്ഷസ്ഥാനം നേടി എല്‍ഡിഎഫ്

ശ്രീനു എസ്
ചൊവ്വ, 29 ഡിസം‌ബര്‍ 2020 (08:59 IST)
ഇന്നലെ തെരഞ്ഞെടുപ്പ് നടന്ന 92 തദ്ദേശ സ്ഥാപനങ്ങളില്‍ 48 ഇടത്തും എല്‍ഡിഎഫ് അധ്യക്ഷസ്ഥാനം നേടി. 86 മുനിസിപ്പാലിറ്റികളിലും 6 കോര്‍പ്പേറഷനുകളിലുമാണ് ഇന്നലെ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. അതേസമയം യുഡിഎഫ് 42 ഇടത്തും ബിജെപി രണ്ടിടത്തും അധ്യക്ഷസ്ഥാനങ്ങള്‍ നേടി.
 
കൂടാതെ ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന പരവൂര്‍, കോട്ടയം, കളമശ്ശേരി എന്നിവിടങ്ങളില്‍ യുഡിഎഫ് നറുക്കെടുപ്പിലൂടെ വിജയിച്ചു. പാലക്കാടും പന്തളവുമാണ് ബിജെപി ജയിച്ച രണ്ട് മുനിസിപ്പാലിറ്റി അധ്യക്ഷ സ്ഥാനങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article