മുഖ്യമന്ത്രി പങ്കെടുത്ത എല്‍ഡിഎഫ് പ്രചരണവേദിയില്‍ കൈയേറ്റം; ബേബി ജോണിനെ വേദിയില്‍ തള്ളിയിട്ടു

ശ്രീനു എസ്
ശനി, 20 മാര്‍ച്ച് 2021 (21:22 IST)
മുഖ്യമന്ത്രി പങ്കെടുത്ത എല്‍ഡിഎഫ് പ്രചരണവേദിയില്‍ കൈയേറ്റം. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തില്‍ സംഘടിപ്പിച്ച പ്രചരണപരിപാടിയിലാണ് അനിഷ്ട സംഭവം അരങ്ങേറിയത്. ചെന്ത്രാപ്പിന്നി സ്വദേശിയായ ഷുക്കൂറാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ വേദിയില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണിനെ വേദിയില്‍ തള്ളിയിട്ടു.
 
മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ ശേഷമാണ് സംഭവം നടന്നത്. യുവാവിനെ പാര്‍ട്ടിപ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് സ്ഥലത്തുനിന്ന് മാറ്റുകയും പൊലീസില്‍ എല്‍പ്പിക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article