തൃശൂരില്‍ ഒരു കുടുംബത്തില്‍ കൂട്ട ആത്മഹത്യ. കണ്ടശാംകടവില്‍ മാമ്പുള്ളി സ്വദേശി ഗോപാലന്‍(70), ഭാര്യ മല്ലിക(60), മകന്‍ റിജു(35) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റിജുവിന്റെ ഭാര്യ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തതിനു പിന്നാലെയാണ് ആത്മഹത്യ.