രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം നാലുകോടിയോട് അടുക്കുന്നു

ശ്രീനു എസ്

വെള്ളി, 19 മാര്‍ച്ച് 2021 (10:13 IST)
രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം നാലുകോടിയോട് അടുക്കുന്നു. കഴിഞ്ഞ ദിവസം വരെ 3,93,39,817 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 39,726 പേര്‍ക്ക്. കൂടാതെ രോഗം മൂലം 154പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,15,14,331 ആയിട്ടുണ്ട്.
 
രാജ്യത്ത് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 1,59,370 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,654 പേര്‍ രോഗമുക്തരായിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നുവരുടെ എണ്ണം 2,71,282 ആണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍