പരമ്പരയിൽ മൂന്ന് മത്സരങ്ങളിലും ജയിച്ചത് ടോസ് നേടിയ ടീമായിരുന്നു. ഇതിനാൽ ഇന്നത്തെ മത്സരത്തിലും ടോസ് നിർണായകമാവും. ഇന്ത്യൻ നിരയിൽ വിരാട് കോലി ഫോമിലേക്കുയർന്നെങ്കിലും ടി20 സ്പെഷ്യലിസ്റ്റ് കെഎൽ രാഹുലിന്റെ മോശം ഫോമാണ് ടീമിനെ വലയ്ക്കുന്നത്. മോശം ഫീൽഡിങും സ്ഥിരതയില്ലാത്ത മധ്യനിരയും ഇന്ത്യയെ അലട്ടുന്നുണ്ട്.
അതേസമയം മാര്‍ക് വുഡ്, ജോഫ്രര്‍ ആര്‍ച്ചര്‍ പേസ് ജോഡി മികച്ച പ്രകടനമാണ് പരമ്പരയിൽ നടത്തുന്നത്. ജേസണ്‍ റോയ്, ജോസ് ബട്‌ലര്‍, ഡേവിഡ് മാലന്‍, ജോണി ബെയര്‍സ്റ്റോ, നായകന്‍ ഓയിന്‍ മോര്‍ഗന്‍ എന്നിങ്ങനെ ടി20യിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരുടെ നിരയും ഇംഗ്ലണ്ടിനുണ്ട്. മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ട് അനായാസം ലക്ഷ്യത്തിലെത്തിയത് 52 പന്തില്‍ പുറത്താവാതെ 83 റണ്‍സെടുത്ത ജോസ് ബട്ട്‌ലറിന്റെ കരുത്തിലായിരുന്നു. ഇവരിൽ ആരെങ്കിലും നിലയുറപ്പിച്ചാൽ ഇന്ത്യയുടെ ജയസാധ്യതകൾക്ക് അത് മങ്ങലേൽപ്പിക്കും.