കോലിയ്‌ക്ക് ഫിറ്റ്‌നസ് ഭ്രമം വന്നത് ഇംഗ്ലണ്ടിൽ, 2011-12ൽ ഫിറ്റ്‌നസ് ടെസ്റ്റ് നടത്തിയപ്പോൾ ടീമിലെ പകുതി പേരും തോറ്റു: സെവാഗ്

വ്യാഴം, 18 മാര്‍ച്ച് 2021 (15:17 IST)
ഇന്ത്യൻ ടീമിൽ നിലവിൽ കളിക്കാൻ യോഗ്യത നേടണമെങ്കിൽ ആഭ്യന്തരക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾ മാത്രം മതിയാകില്ല. കളിക്കളത്തിൽ മികച്ച ഫിറ്റ്‌നസ് കൂടിയുള്ള താരങ്ങൾക്ക് മാത്രമാണ് നിലവിൽ ടീമിൽ കളിക്കാനാവുക. വിരാട് കോലി ഇന്ത്യൻ നായകനായ ശേഷമാണ് ഫിറ്റ്‌നസിൽ ടീം ഇത്രയും പ്രാധാന്യം നൽകി തുടങ്ങിയത്. ഇപ്പോളിതാ കോലിയുടെ ഫിറ്റ്‌നസ് ഭ്രമം ഇംഗ്ലണ്ടിൽ ആരംഭിച്ചതാണെന്ന് വ്യക്തമാക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണിങ് താരമായ വിരേന്ദർ സെവാഗ്.
 
2011-12ൽ ഇംഗ്ലണ്ടിൽ കളിച്ചപ്പോൾ അവിടത്തെ എല്ലാ കൗണ്ടി ടീമുകൾക്കും ഡ്രസിങ് റൂമിൽ ഫിറ്റ്‌നസ് ചാർട്ട് ഉള്ളതായി കണ്ടു. ഇന്ത്യൻ ടീം ഇപ്പോൾ പിന്തുടരുന്ന ഫിറ്റ്‌നസ് സ്റ്റാൻഡേർഡുകൾ അവിടെ നിന്ന് എടുത്തതാണെന്ന് തോന്നുന്നു. അന്ന് അത് ഞങ്ങളെ വളരെ ആകർഷിച്ചു. തുടർന്ന് ടീമിൽ ഈ ടെസ്റ്റ് നടത്തിയപ്പോൾ ടീമിലെ പകുതി താരങ്ങളും അതിൽ പരാജയപ്പെട്ടു.
 
ഇംഗ്ലണ്ടിന്റെ ഫി‌റ്റ്‌നസ് നിലവാരം അങ്ങനെയെങ്കിൽ ഇന്ത്യക്കും അത് വേണമെന്ന് കോലി ചിന്തിച്ചിരിക്കണം. നായകനായ ശേഷം വലിയ പ്രാധാന്യമാണ് കോലി ടീമിന്റെ ഫിറ്റ്‌നസിന് നൽകുന്നത്. സെവാഗ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍