രോഹിത് തിരിച്ചെത്തി, ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു

ചൊവ്വ, 16 മാര്‍ച്ച് 2021 (18:53 IST)
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇംഗ്ലണ്ട് നിലനിർത്തിയപ്പോൾ ഇന്ത്യൻ ടീമിൽ ഹിറ്റ്‌മാൻ രോഹിത് ശർമ ഓപ്പണിങ് സ്ഥാനത്ത് തിരിച്ചെത്തി. കഴിഞ്ഞ ടി20 മത്സരത്തിൽ അരങ്ങേറിയ സൂര്യകുമാർ യാദവിന് സ്ഥാനം നഷ്ടമായി.
 
അതേസമയം രണ്ടാം ടി20യിൽ ഓപ്പണറായി തകർപ്പൻ പ്രകടനം കാഴ്‌ച്ചവെച്ച ഇഷാൻ കിഷൻ ടീമിൽ സ്ഥാനം നിലനിർത്തി. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ മത്സരത്തിൽ മറ്റൊരു ഓപ്പണര്‍ കെ.എല്‍. രാഹുല്‍ പൂജ്യത്തിന് മടങ്ങിയപ്പോഴും തികഞ്ഞ ആത്മവിശ്വാസത്തോടെ കളിച്ച ഇഷാന്റെ ബാറ്റിങ് കളിയുടെ ഗതി മാറ്റുന്നതിൽ നിർണായകമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍