തന്റെ പ്രതിഷേധം അധികാരത്തിനല്ല മറിച്ച് സ്ത്രീകള്‍ക്കാണെന്ന് ലതിക സുഭാഷ്. തന്റെ പ്രതിഷേധത്തിന് ശേഷമാണ് വീണ എസ് നായര്‍ക്കും ശോഭാ സുരേന്ദ്രനും സീറ്റ് കിട്ടിയതെന്ന് ലതിക പറഞ്ഞു. അതേസമയം കോണ്‍ഗ്രസിലെ കൂടുതല്‍ സ്ത്രീകള്‍ തങ്ങളുടെ ദുരനുഭവം തുറന്നു പറയുമെന്നും അവര്‍ വ്യക്തമാക്കി.